ബുദയ്യ ബീച്ചില്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്‍ക്കരണ പരിപാടി നടത്തി

New Project - 2025-08-11T223132.741

മനാമ: നോര്‍ത്തേണ്‍ ഗവര്‍ണറേറ്റുമായി സഹകരിച്ച് ബുദയ്യ ബീച്ചില്‍ ബഹ്‌റൈന്‍ കോസ്റ്റ് ഗാര്‍ഡ് ബോധവല്‍ക്കരണ പരിപാടി നടത്തി. ബീച്ച് സന്ദര്‍ശകര്‍ക്ക് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാവിവരങ്ങള്‍ നല്‍കുകയും സൗജന്യ ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു.

സുരക്ഷിതമായ നീന്തലും ബോട്ടിങ്ങും പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി. സമുദ്രവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളില്‍ എങ്ങനെ പ്രതികരിക്കണമെന്നും കുട്ടികള്‍ കടലിലിറങ്ങിക്കളിക്കുമ്പോള്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ മാതാപിതാക്കളെ ഓര്‍മിപ്പിക്കുകയും ചെയ്തു.

ബീച്ച് സന്ദര്‍ശകര്‍ ലൈഫ് ജാക്കറ്റുകള്‍ ധരിക്കണമെന്നും കാലാവസ്ഥ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കണമെന്നും ശക്തമായ തിരകളോ കാറ്റോ ഉള്ള സമയങ്ങളില്‍ നീന്തല്‍ ഒഴിവാക്കണമെന്നും കോസ്റ്റ് ഗാര്‍ഡ് നിര്‍ദേശിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!