മനാമ: എറണാകുളം പള്ളുരുത്തി സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. സജീര്‍ ചെറുകാര്യത്ത് സൈനുദ്ദീനെ (51) ടുബ്ലിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
ഫോണില്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു. ബഹ്റൈന്‍ പ്രതിഭയുടെ സജീവ പ്രവര്‍ത്തകനാണ്.
അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മാതാവ്: റുഖിയ, ഭാര്യ: ഫാസില, മക്കള്‍: അനാന്‍ സജീര്‍, അബു അയാന്‍ സജീര്‍.