മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തില്‍ ‘മതേതരത്വം-ഇന്ത്യയുടെ മതം’ എന്ന ശീര്‍ഷകത്തില്‍ എസ്‌കെഎസ്എസ്എഫ് വെള്ളിയാഴ്ച രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യ ചത്വരം സംഘടിപ്പിക്കും. സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ തേങ്ങാപട്ടണം ഉദ്ഘാടനം ചെയ്യുന്ന സ്വാതന്ത്ര്യ ദിന സംഗമത്തില്‍ സുപ്രഭാതം റസിഡന്റ് എഡിറ്ററും എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സത്താര്‍ പന്തല്ലൂര്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ബഹ്‌റൈനിലെ വിവിധ മത രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളും മറ്റ് സംഘടനകളുടെ പ്രതികളും കൂടാതെ വിശിഷ്ടാതിഥി റവ.ഫാദര്‍ അനൂപും സംസാരിക്കും. സമസ്ത ബഹ്റൈന്‍ കേന്ദ്ര ഏരിയാ നേതാക്കള്‍ റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, എസ്‌കെഎസ്എസ്എഫ് ഏരിയ കണ്‍വീനര്‍മാര്‍ വിഖായ, എസ്‌കെഎസ്ബിവി തുടങ്ങി എല്ലാ ഘടകങ്ങളുടെയും പ്രവര്‍ത്തകരും ഏരിയകളിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുക്കും
വിപുലമായ പ്രചരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് രാത്രി 8:30 ന് മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ പ്രചരണ കണ്‍വന്‍ഷന്‍ നടക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു