മനാമ: ബഹ്റൈന്‍ പ്രതിഭ റിഫ മേഖല നാടക വേദിയുടെ ആഭിമുഖ്യത്തില്‍ ഏകദിന നാടകക്കളരി സംഘടിപ്പിച്ചു. സല്‍മാനിയയിലെ പ്രതിഭ സെന്ററില്‍ നടന്ന ക്യാമ്പ് പ്രതിഭ ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. മേഖല നാടക വേദി കണ്‍വീനര്‍ മനോജ് എടപ്പാള്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മേഖല കമ്മിറ്റി അംഗം ലിജിത്ത് പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രതിഭ രക്ഷാധികാരി സമിതി അംഗം എന്‍കെ വീരമണി, പ്രതിഭ നാടക വേദി കണ്‍വീനര്‍ എന്‍കെ അശോകന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. മേഖല സെക്രട്ടറി മഹേഷ്, മേഖല പ്രസിഡന്റ് ഷിജു പിണറായി എന്നിവര്‍ സന്നിഹിതരായിരുന്നു. നാടക പ്രവര്‍ത്തകരായ പ്രവീണ്‍ രുഗ്മ ഏഴോം, ഉദയന്‍ കുണ്ടംകുഴി എന്നിവര്‍ നാടകത്തിന്റെ വിവിധ മേഖലകളെ സ്പര്‍ശിച്ചുകൊണ്ട് ഒരു ദിവസം മുഴുവന്‍ നീണ്ടുനിന്ന ക്യാമ്പ് നയിച്ചു.
പ്രതിഭയിലെ വിവിധ യൂണിറ്റുകളില്‍ നിന്നും എത്തിയ നാടക തല്‍പരരായവര്‍ ക്യാമ്പില്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന സമാപന ചടങ്ങില്‍ ക്യാമ്പ് ഡയറക്ടര്‍മാര്‍ക്കുള്ള ഉപഹാരം രക്ഷാധികാരി സമിതി അംഗം ഷീബ രാജീവന്‍, ജനറല്‍ സെക്രട്ടറി മിജോഷ് മൊറാഴ എന്നിവര്‍ കൈമാറി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.