മനാമ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ സംഘടിപ്പിക്കുന്ന പൗരസഭ വെള്ളിയാഴ്ച വൈകീട്ട് ഏഴിന് സല്‍മാബാദ് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
‘നീതി സ്വതന്ത്രമാവട്ടെ’ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിക്കുന്ന സംഗമത്തില്‍ ഡോ. ബാബു രാമചന്ദ്രന്‍, അഡ്വ. എംസി അബ്ദുല്‍ കരീം, ഷംസുദ്ധീന്‍ വെള്ളികുളങ്ങര, ചെമ്പന്‍ ജലാല്‍, പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി അന്നേ ദിവസം വൈകീട്ട് ഏഴ് മുതല്‍ ഒമ്പത് മണി വരെ സല്‍മാബാദ് അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.