മനാമ: സതേണ്‍ ഗവര്‍ണറേറ്റില്‍ അല്‍ ലാഹ്സി പ്രദേശത്തെ ഒരു വെയര്‍ഹൗസില്‍ തീപ്പിടിത്തം. നിര്‍മ്മാണ സാമഗ്രികളുടെ വെയര്‍ഹൗസിലാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തം സിവില്‍ ഡിഫന്‍സ് അണച്ചു.
വീണ്ടും തീ പടരാതിരിക്കാന്‍ സ്ഥലത്ത് തണുപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു.