മനാമ: രണ്ട് പേരെ നിര്‍ബന്ധിത ജോലിക്ക് വിധേയമാക്കിയതിന് ബഹ്റൈനില്‍ മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷ. ഒരു പ്രതിക്ക് മൂന്ന് വര്‍ഷം തടവും മറ്റ് രണ്ട് പേര്‍ക്ക് ഒരു വര്‍ഷം വീതം തടവ് ശിക്ഷയാണ് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി വിധിച്ചത്. മൂന്ന് പേര്‍ക്കും ആകെ 4,000 ദിനാര്‍ പിഴയും ഇരകളെ അവരുടെ മാതൃരാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവുകള്‍ വഹിക്കാനും കോടതി ഉത്തരവിട്ടു.
ശമ്പളമില്ലാതെ ദീര്‍ഘനേരം അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായതായി ഇരകള്‍ പരാതി നല്‍കുകയായിരുന്നു എന്ന് പബ്ലിക് പ്രോസിക്യൂഷന്റെ ആന്റി-ട്രാഫിക്കിംഗ് ഡിവിഷന്‍ അറിയിച്ചു. പുറത്തുപോകുന്നത് തടയാന്‍ വാതിലുകള്‍ പൂട്ടിയിട്ടെന്നും പരാതിയില്‍ പറയുന്നു.
ഇരകളെ ദേശീയ മനുഷ്യക്കടത്ത് വിരുദ്ധ സമിതി നടത്തുന്ന ഒരു അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.