മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം 11ാം മത് ഹെല്‍പ്പ് & ഡ്രിങ്ക് പദ്ധതിക്ക് നാളെ തുടക്കം കുറിക്കും. തൂബ്ലി അല്‍ റാഷിദ് തൊഴില്‍ മേഖലയില്‍ വിവിധ ആഘോഷങ്ങളോടെ തുടങ്ങുന്ന പദ്ധതി ഈ വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കും.
തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും പുറമേ ഐസ്‌ക്രീം, എനര്‍ജി ഡ്രിങ്ക്, വിവിധ സമ്മാനങ്ങള്‍ വിതരണം ചെയ്യും. അത്യുഷ്ണ കാലത്ത് ബഹ്‌റൈനില്‍ ആദ്യമായി തൊഴിലാളികള്‍ക്കിടയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത് ബിഎംബിഎഫ് ആണെന്ന് ഭാരവാഹികള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
രാജ്യത്തെ ഇതര സംഘടനകള്‍ പില്‍ക്കാലത്ത് ഈ പദ്ധതി ഏറ്റെടുത്തതിലും ഏറെ അഭിമാനമുണ്ടെന്നും മലയാളി ബിസിനസ് ഫോറം ഭാരവാഹികളും വോളണ്ടിയേഴ്‌സും അറിയിച്ചു.