മനാമ: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍-ബഹ്റൈന്‍ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ റയ്യാന്‍ സ്റ്റഡി സെന്റര്‍ നടത്തുന്ന സ്വാതന്ത്ര്യ ദിന സംഗമം നാളെ റയ്യാന്‍ മദ്രസ അങ്കണത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വൈകീട്ട് 5 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗവുമായ ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്യും. മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ വൈജ്ഞാനിക പരിപാടികളും മുതിര്‍ന്നവര്‍ക്കായി ‘ആധുനിക ഇന്ത്യ സ്വതന്ത്രയോ?’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പ്രബന്ധ രചന മത്സരവും നടക്കുന്നതാണ്.