സാര്‍ വാഹനാപകടം; പ്രതിയുടെ അപ്പീല്‍ തള്ളി, ശിക്ഷ ശരിവെച്ചു

saar

 

മനാമ: സാറില്‍ കഴിഞ്ഞ മെയ് 30നുണ്ടായ വാഹനാപകടത്തില്‍ ഒമ്പത് വര്‍ഷത്തെ തടവിന് ശിക്ഷക്കപ്പെട്ട പ്രതി നല്‍കിയ രണ്ട് അപ്പീലുകള്‍ ഹൈ ക്രിമിനല്‍ കോടതി തള്ളി. യഥാര്‍ത്ഥ വിധികള്‍ കോടതി ശരിവെച്ചു. 3,000 ബഹ്‌റൈന്‍ ദിനാര്‍ പിഴയും ശിക്ഷ അനുഭവിച്ചതിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ, വാഹനവും പിടിച്ചെടുത്ത മയക്കുമരുന്നും കണ്ടുകെട്ടിയിരുന്നു.

മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും സ്വാധീനത്തില്‍ പ്രതി അമിത വേഗതയില്‍ വാഹനമോടിച്ച് അപകടം ഉണ്ടാക്കി എന്നാണ് കേസ്. അപകടത്തില്‍ ഒരു കുടുംബത്തിലെ മാതാപിതാക്കളും ഒരു കുട്ടിയും മരണപ്പെട്ടിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വിചാരണകളില്‍ 29കാരനായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

ലോവര്‍ ക്രിമിനല്‍ കോടതിയുടെ വിധിയില്‍ കുടുംബത്തിന്റെ മരണത്തിന് കാരണക്കാരനായതില്‍ പ്രതിയെ ആറ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. നരഹത്യ, ഗുരുതരമായ ശാരീരിക പരിക്കുകള്‍ എന്നിവയുള്‍പ്പെടെ എട്ട് കുറ്റങ്ങളില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. രണ്ടാമത്തെ വിചാരണയില്‍, ലഹരി ഉപയോഗത്തിനായി പ്രതി കഞ്ചാവ് കൈവശം വെച്ചിരുന്നുവെന്ന് കണ്ടെത്തി. ഇതിനായി ലോവര്‍ ക്രിമിനല്‍ കോടതിയുടെ ഒന്നാം സര്‍ക്യൂട്ട് മൂന്ന് വര്‍ഷം തടവും 3,000 ദിനാര്‍ പിഴയും ചുമത്തി.

പ്രതിയുടെ വീട്ടില്‍ വ്യക്തിഗത ഉപയോഗത്തിനായി ഹാഷിഷ് സൂക്ഷിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതേസമയം, അപകടം മനപ്പൂര്‍വമല്ലാതെ സംഭവിച്ചതാണെന്നും വാഹനം ഓടിക്കുമ്പോള്‍ അപസ്മാരം ഉണ്ടായതാണ് അപകടകാരണമെന്നും അതിനൊപ്പം വാഹനത്തിന്‍ന്റെ ടയറുകളിലൊന്ന് പൊട്ടിയതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!