മനാമ: ഫ്രന്‍ഡ്‌സ് സോഷ്യല്‍ അസോസിയേഷനും മലര്‍വാടി ബാലസംഘവും സംയുക്തമായി സംഘടിപ്പികച്ച സമ്മര്‍ ഡിലൈറ്റ് സീസര്‍-3, Synergy 25 വെള്ളിയാഴ്ച സമാപിക്കും. സമ്മര്‍ സീസണില്‍ മലര്‍വാടി കൂട്ടുകാര്‍ക്ക് വേണ്ടി നടത്തിയ ക്യാമ്പ് നാട്ടില്‍ നിന്നുള്ള ട്രെയിനറും സിജി റിസോഴ്‌സ് പേഴ്‌സനുമായ ഫയാസ് ഹബീബ്, തിരുവനന്തപുരം നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ട്രെയിനിംഗ് ആന്‍ഡ് എഡ്യൂക്കേഷണല്‍ റിസര്‍ച്ചില്‍ മാസ്റ്റര്‍ ട്രെയിനറായ അന്‍ഷദ് കുന്നക്കാവ് എന്നിവരായിരുന്നു നേതൃത്വം നല്‍കിയത്.
ആര്‍ട്ട് & ക്രാഫ്റ്റ്, ഫീല്‍ഡ് ട്രിപ്പ്, അഭിനയം, നൃത്തം, പാട്ട്, കഥ, പരിസ്ഥിതി പഠനം, പരിസര നിരീക്ഷണം, നേതൃ പരിശീലനം, കരിയര്‍ & ലൈഫ് സ്‌കില്‍സ്, ഹെല്‍ത്ത് & ഫിറ്റ്‌നസ്, ടീം ബില്‍ഡിങ്, ഡിജിറ്റല്‍ ലിറ്ററസി, എക്‌സ്പ്രസീവ് ആര്‍ട്ട്‌സ്, ടൈം മാനേജ്‌മെന്റ്, ക്രിയേറ്റിവ് സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ്, ടെക്‌നോളജി & ഇന്നൊവേഷന്‍സ്, സാമൂഹിക സേവനം, പൊതു പ്രഭാഷണം, യോഗ, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള പരിശീലനങ്ങളും സെഷനുകളും ഉള്‍പ്പെടുത്തി ജൂലൈ 15 മുതല്‍ ആരംഭിച്ച ക്യാമ്പിന്റെ സമാപനം വൈകിട്ട് 7.00 മണിക്ക് റിഫയിലെ ദിശ സെന്ററില്‍ നടക്കും.
സാമൂഹിക പ്രവര്‍ത്തകന്‍ യുകെ അനില്‍കുമാര്‍, സുബൈര്‍ എംഎം, അനീസ് വികെ തുടങ്ങിയവര്‍ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിജയികള്‍ക്ക് സമ്മാനങ്ങളും നല്‍കുമെന്ന് കണ്‍വീനര്‍ അനീസ് വികെ അറിയിച്ചു.