മനാമ: ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിച്ച ആറ് വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി. ഓരോ സ്ഥാപനങ്ങളുടെയും ഉടമകള്‍ക്കെതിരെ 1,000 മുതല്‍ 2,000 ബഹ്‌റൈന്‍ ദിനാര്‍ വരെ പിഴ ചുമത്തി. മൈനര്‍ ക്രിമിനല്‍ കോടതിയുടേതാണ് വിധി.
വിദ്യാഭ്യാസ മന്ത്രാലയത്തില്‍ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആറ് കേന്ദ്രങ്ങളും ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയത്. മൂന്ന് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ചില കേന്ദ്രങ്ങളില്‍ 60 വരെ വിദ്യാര്‍ത്ഥികളുണ്ടായിരുന്നു.
ലൈസന്‍സില്ലെന്ന് മാത്രമല്ല കിന്റര്‍ഗാര്‍ട്ടനുകളും സ്‌കൂളുകളും പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളും നിര്‍ദേശങ്ങളും ഇവര്‍ ലംഘിച്ചതായി കണ്ടെത്തി. അടിസ്ഥാന പ്രതിരോധ നടപടികളുടെ അഭാവം, മോശം സുരക്ഷാ ഉപകരണങ്ങള്‍, കുട്ടികളുടെ സംരക്ഷണ പ്രോട്ടോക്കോളുകള്‍ പാലിക്കാത്തത് എന്നിവ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു
ആറ് കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം നടത്തുകയും കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിപ്പുകാരെ അറസ്റ്റ് ചെയ്ത് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു.