മനാമ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് ബഹ്റൈനിലെ ഇന്ത്യന്‍ സമൂഹം. സീഫിലെ ഇന്ത്യന്‍ എംബസിയില്‍ നടന്ന സ്വാതന്ത്രദിനാഘോഷ ചടങ്ങുകളില്‍ അംബാസഡര്‍ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയര്‍ത്തി. 1500 പേര്‍ ആഘോഷത്തില്‍ പങ്കുചേര്‍ന്നു.
പതാക ഉയര്‍ത്തലിന് ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിച്ചു. തുടര്‍ന്ന് ബഹ്റൈന്‍ മാളില്‍ പുതിയ ഇന്ത്യന്‍ ഐസിഎസി സെന്റര്‍ തുറന്നതും ബഹ്റൈന്‍ പൗരന്മാര്‍ക്ക് ഇവിസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതും ഉള്‍പ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ കുറിച്ചും അംബാസഡര്‍ സംസാരിച്ചു.