മനാമ: ബഹ്‌റൈന്‍ മലയാളി ബിസിനസ് ഫോറം 11ാം മത് ബിഎംബിഎഫ് ഹെല്‍പ്പ് & ഡ്രിങ്ക് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ സ്വാതന്ത്ര്യദിനം തൂബ്ലി അല്‍ റാഷിദ് തൊഴില്‍ മേഖലയില്‍ ആഘോഷിച്ചു. രക്ഷാധികാരി അനീഷ് കെവി ഉദ്ഘാടനം ചെയ്തു. തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും പുറമെ ത്രിവര്‍ണ കളറിലുള്ള ഐസ്‌ക്രീം, എനര്‍ജി ഡ്രിങ്ക് എന്നിവ വിതരണം ചെയ്തു.
വിവിധ സംഘടനാ ഭാരവാഹികളും സ്ഥാപന ഉടമകളും മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. കച്ചവടക്കാരുടെ സംഘടനയായ ബിഎംബിഎഫാണ് അത്യുഷ്ണ കാലത്ത് ഹെല്‍പ്പ് & ഡ്രിങ്ക് പദ്ധതി ആദ്യമായി തൊഴിലാളികള്‍ക്കിടയില്‍ തുടക്കമിട്ടത്. കഴിഞ്ഞ പത്ത് വര്‍ഷമായി സംഘടന ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.