മനാമ: സ്വാതന്ത്ര്യത്തിന്റെ 79ാം വാര്‍ഷിക ആഘോഷം ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളി അങ്കണത്തില്‍ സമുചിതമായി ആഘോഷിച്ചു. വി. കുര്‍ബാനയ്ക്ക് ശേഷം നടന്ന ആഘോഷ പരിപാടിയില്‍ ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോള്‍ കോറെപ്പിസ്‌ക്കോപ്പ വട്ടാവേലില്‍ ദേശീയ പതാക ഉയര്‍ത്തി.
സ്വാതന്ത്ര്യ നേടിയെടുക്കുന്നതിന് നേതൃത്വം നല്‍കിയ സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചു. മാനേജിംഗ് കമ്മറ്റി ഭാരവാഹികളായ ബെന്നി പി. മാത്യു (വൈസ് പ്രസിഡന്റ്) മനോഷ് കോര (സെക്രട്ടറി) സാബു പൗലോസ് (ജോയിന്റ് ട്രഷറര്‍) എല്‍ദോ വികെ (ജോയിന്റ് സെക്രട്ടറി) കമ്മറ്റി ഭാരവാഹികളായ ലിജോ കെ അലക്‌സ്, ബിജു തേലപ്പള്ളി, ലൗലി ജോസഫ്, ജിനോ സ്‌കറിയ, ആന്‍സണ്‍ പി ഐസക്ക് (എക്‌സ് ഒഫീഷ്യോ) ഭക്ത സംഘടനാ ഭാരവാഹികള്‍, ഇടവക അംഗങ്ങള്‍ എന്നിവര്‍ ആഘോഷ പരിപാടിയില്‍ പങ്കുകൊണ്ടു.