മനാമ: ബഹ്‌റൈനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ സംഘടിപ്പിച്ചു. കെസിഎ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ ഇന്ത്യന്‍ ദേശിയ പതാക ഉയര്‍ത്തി. തുടര്‍ന്ന് കെസിഎ അംഗങ്ങള്‍ ദേശിയ പ്രതിജ്ഞ ചെയ്തു. കെസിഎ ജനറല്‍ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോണ്‍ സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. രാഷ്ട്രപിതാവിന്റെ ആശയങ്ങള്‍ ഇന്നും ലോകത്തിന്റെ മുന്നില്‍ സമാധാനത്തിന് ഉത്തമ മാതൃകയായി നിലകൊള്ളുന്നു എന്നും ഭാരതത്തിന്റെ സ്വാതന്ത്ര്യവും ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ ജനത എന്നും പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം സന്ദേശത്തിലൂടെ ഓര്‍മിപ്പിച്ചു.
കെസിഎ വൈസ് പ്രസിഡന്റ് ലിയോ ജോസഫ്, ട്രഷറര്‍ നിക്‌സണ്‍ വര്‍ഗീസ്, മെമ്പര്‍ഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സജി ലൂയിസ്, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ്, സ്‌പോണ്‍സര്‍ഷിപ്പ് ചെയര്‍മാന്‍ എബ്രഹാം ജോണ്‍, മുന്‍ പ്രസിഡന്റ് റോയ് സി ആന്റണി, നിത്യന്‍ തോമസ്, കെസിഎ മുതിര്‍ന്ന അംഗങ്ങളായ തോമസ് ജോണ്‍, പിവി തോമസ്, റോയ് ജോസഫ്, പീറ്റര്‍ തോമസ്, ടോബി മാത്യു, ജോണ്‍സണ്‍ ഉള്‍പ്പെടേ മറ്റു നിരവധി അംഗങ്ങളും, വനിതാ വിഭാഗം പ്രസിഡന്റ് ഷൈനി നിത്യന്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജൂലിയറ്റ് തോമസ് എന്നിവരും വനിതാ വിഭാഗം അംഗങ്ങളും കുടുംബാംഗങ്ങളും മാധ്യമ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.