മനാമ: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ (ബികെഎസ്) പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നു. ബികെഎസ് ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാര്‍ പതാക ഉയര്‍ത്തി.
ചടങ്ങില്‍ ആക്ടിങ് സെക്രട്ടറി മഹേഷ് ജി പിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍, സമ്മര്‍ ക്യാമ്പ് ഡയറക്ടര്‍ ഉദയന്‍ കുണ്ടംകുഴി, മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥന്‍ വേണുഗോപാല്‍ ബാലകൃഷ്ണന്‍, ചാരിറ്റി വിംഗ് കണ്‍വീനര്‍ കെടി സലിം, ഫൈസല്‍, റെജി കുരുവിള, ബിജോയ്, സകറിയ, മാസ്റ്റര്‍ നിദില്‍ എന്നിവര്‍ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വൈകിട്ട് 5 മണിക്ക് ബികെഎസ് പ്രസംഗവേദിയുടെ ആഭിമുഖ്യത്തില്‍ സമാജത്തില്‍ പ്രസംഗ മത്സരം നടന്നു.