മനാമ: ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്നെസ്, ബിയോണ്‍ മണിയുമായി സഹകരിച്ച് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി സിത്ര പ്രദേശത്ത് താമസിക്കുന്ന കുറഞ്ഞ വരുമാനക്കാരായ 100 തൊഴിലാളികള്‍ക്ക് മധുരപലഹാരങ്ങള്‍, ജ്യൂസുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, പഴങ്ങള്‍ എന്നിവ വിതരണം ചെയ്തു.
ലൈറ്റ്‌സ് ഓഫ് കൈന്‍ഡ്നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, ഷഫീഖ് മലപ്പുറം, ശക്തിവേല്‍, മുഹമ്മദ് യൂസഫ്, ബിയോണ്‍ മണി ടീം പ്രതിനിധി ടോബി മാത്യു, ജീവനക്കാര്‍ എന്നിവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.