മനാമ: വോയ്സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ‘ഫ്രീഡം ഫീസ്റ്റ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മുഹറഖ്-ഹിദ്ദ് ഏരിയകളിലെ ശുചീകരണ തൊഴിലാളികള്‍ക്ക് ഭക്ഷണ വിതരണം നടത്തി.
മുഹറഖ് കാസിനോ പാര്‍ക്കിന് സമീപം സംഘടിപ്പിച്ച പൊതുപരിപാടി വോയ്സ് ഓഫ് ആലപ്പി ജനറല്‍ സെക്രട്ടറി ധനേഷ് മുരളി ഉദ്ഘാടനം ചെയ്തു. മുഹറഖ് ഏരിയ പ്രസിഡന്റ് ഗോകുല്‍ കൃഷ്ണന്‍ അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി അന്‍ഷാദ് റഹീം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് അതുല്‍ സദാനന്ദന്‍, ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അഖില്‍, ഷിയാസ് ഏരിയ അംഗം ആരതി അതുല്‍, സജിത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
ബുസൈത്തീന്‍, മുഹറഖ് എന്നിവടങ്ങളിലെ പെട്രോള്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും പരിപാടിയുടെ ഭാഗമായി ഭക്ഷണം വിതരണം നടത്തി. ഏരിയ ട്രഷറര്‍ രാജേഷ് കുമാര്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി അറിയിച്ചു.