മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവസാന്നിധ്യമായ കോഴിക്കോട് ജില്ലാ പ്രവാസി ഫോറ (കെപിഫ്) ത്തിന്റെ അഭിമുഖ്യത്തില്‍ ‘ബീറ്റ് ദി ഹീറ്റ്’ കാമ്പയിന്‍ സംഘടിപ്പിച്ചു. കാമ്പയിന്റെ ഭാഗമായി സാധാരണക്കാരായ പ്രവാസി തൊഴിലാളികളുടെ തൊഴിലിടങ്ങളില്‍ വെള്ളവും പഴങ്ങളും വിതരണം ചെയ്തു.
ആദ്യ ഘട്ടം ട്യൂബ്ലിയില്‍ ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്കും രണ്ടാം ഘട്ടം സനദിലെ കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ക്കും കിറ്റുകള്‍ നല്‍കിക്കൊണ്ടാണ് ആരംഭിച്ചത്. അരുണ്‍ പ്രകാശ് (ജനറല്‍ സെക്രട്ടറി), സുജിത് സോമന്‍ (ട്രഷറരുര്‍), ബിദുലേഷ് പറമ്പത്ത് (ചാരിറ്റി വിംഗ് ജോയിന്‍ കണ്‍വീനര്‍) ഹരീഷ് പികെ (ഓഡിറ്റര്‍), ഷഹിന്‍ഷാ പി ആര്‍ (സാമൂഹ്യ പ്രവര്‍ത്തകന്‍) എന്നിവര്‍ പങ്കെടുത്ത കാമ്പയിന് കെപിഎഫ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
ഈ സീസണിലെ ഉഷ്ണകാലാവസാനം വരെ വിവിധ തൊഴിലിടങ്ങളില്‍ കാമ്പയിന്റെ തുടര്‍ച്ച ഉണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കെപിഫ് ചാരിറ്റി വിംഗുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 36270501, 39164624, 33156933.