മനാമ: മുഹറഖ് മലയാളി സമാജം വനിതാ വേദി, മഞ്ചാടി ബാലവേദി എന്നിവയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 79ാമത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു, മുഹറഖ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൗണ്ട് ഫ്‌ളോറില്‍ വെച്ച് നടന്ന പരിപാടി രക്ഷാധികാരി എബ്രഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു.
കുട്ടികളുടെ ദേശാഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ഫാന്‍സി ഡ്രസ് മത്സരം, ക്വിസ് മത്സരം, മഞ്ചാടി കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഉണര്‍ത്തുന്ന നൃത്തങ്ങള്‍, സംഗീത പരിപാടി തുടങ്ങി നിരവധി വര്‍ണ്ണാഭമായ പരിപാടികള്‍ അരങ്ങേറി. എസ് വി ബഷീര്‍, ദീപ ജയചന്ദ്രന്‍ എന്നിവര്‍ വിവിധ മത്സരങ്ങളുടെ വിധികര്‍ത്താക്കള്‍ ആയിരുന്നു. സാമൂഹിക സംഘടന പ്രവര്‍ത്തകരായ ഡോ. ശ്രീദേവി, സെയ്ദ് ഹനീഫ്, ജി. മണിക്കുട്ടന്‍, ഒകെ കാസിം, ബിജുപാല്‍, ശറഫുദ്ധീന്‍ മാരായമംഗലം എന്നിവര്‍ പങ്കെടുത്തു.
പ്രസിഡന്റ് അനസ് റഹീം അധ്യക്ഷന്‍ ആയിരുന്ന സമ്മാനധാന ചടങ്ങില്‍ എസ് വി ബഷീര്‍, ദീപ ജയചന്ദ്രന്‍, എംഎംഎസ് സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍, ഭാരവാഹികളായ അബ്ദുല്‍ മന്‍ഷീര്‍, പ്രമോദ് വടകര, ബാഹിറ അനസ്, മൊയ്തീ ടിഎംസി, ഫിറോസ് വെളിയങ്കോട്, ശിഹാബ് കറുക പുത്തൂര്‍, മുബീന മന്‍ഷീര്‍, വനിതാ വേദി ജോ. കണ്‍വീനര്‍ സൗമ്യ ശ്രീകുമാര്‍, മഞ്ചാടി ബാലവേദി കണ്‍വീനര്‍മാരായ അഫ്രാസ്, ആര്യനന്ദ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പ്രസിഡന്റ് അന്‍വര്‍ നിലമ്പൂര്‍, അസിസ്റ്റന്റ് ട്രഷറര്‍ തങ്കച്ചന്‍ ചാക്കോ, നിഖില ഷിജു, കിങ്ങിണി ശങ്കര്‍, മാരിയത്ത് അമീര്‍ഖാന്‍, തസ്‌നിയ റൂബൈദ് എന്നിവര്‍ നേതൃത്വം നല്‍കി.