മനാമ: പത്തനംതിട്ട കുളനട സ്വദേശി വിജയകുമാരന്‍ ഗംഗാധരന്‍ (55) ബഹ്‌റൈനില്‍ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ബഹ്റൈനില്‍ കഴിഞ്ഞ 25 വര്‍ഷമായി പ്ലമ്പിങ് ജോലിക്കാരനാണ്. മാതാപിതാക്കളും ഭാര്യയും രണ്ട് ആണ്‍ മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടികള്‍ സാമൂഹിക പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തില്‍ പുരോഗമിക്കുന്നു.