മനാമ: ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യ നീതി പൗരന്‍മാരുടെ മൗലികാവകാശമാണെന്നും രാജ്യത്തിന്റെ പല ഭാഗങ്ങളിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന നീതി നിഷേധങ്ങളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പ്പിക്കണമെന്നും ഐസിഎഫ് ബഹ്‌റൈന്‍ സംഘടിപ്പിച്ച പൗരസഭ അഭിപ്രായപ്പെട്ടു. 79ാമത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായാണ്’ നീതി സ്വതന്ത്രമാവട്ടെ’ എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് പൗരസഭ സംഘടിപ്പിച്ചത്.
വിവേചനരഹിതമായി എല്ലാവര്‍ക്കും ഒരുപോലെ നീതി ലഭിക്കുമ്പോഴെ സ്വാതന്ത്ര്യം എന്നത് അര്‍ത്ഥപൂര്‍ണ്ണമാവുകയുള്ളൂ. ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വാതന്ത്ര്യം, സമത്വം, നീതി, സാഹോദര്യം എന്നീ ആശയങ്ങള്‍ മാനിക്കുന്ന ഒരു രാഷ്ട്രീയ സാമൂഹിക ക്രമം ഇനിയും ഇന്ത്യയില്‍ ഉണ്ടായി വരേണ്ടതിന്റെ അനിവാര്യത പൗരസഭയില്‍ സംസാരിച്ചവര്‍ ചൂട്ടിക്കാട്ടി.
സല്‍മാബാദ് അല്‍ ഹിലാല്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പൗരസഭ അബൂബക്കര്‍ ലത്വീഫിയുടെ അദ്ധ്യക്ഷതയില്‍ ഐസിഎഫ് ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡന്റ് അഡ്വ. എംസി അബ്ദുല്‍ കരീം ഹാജി ഉദ്ഘാടനം ചെയ്തു.
ഐസിആര്‍എഫ് മുന്‍ ചെയര്‍മാന്‍ ഡോ. ബാബു രാമചന്ദ്രന്‍, കെഎംസിസി ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍ വെള്ളികുളങ്ങര, ഒഐസിസി ബഹ്‌റൈന്‍ വൈസ് പ്രസിഡന്റ് ചെമ്പന്‍ ജലാല്‍, മാധ്യമ പ്രവര്‍ത്തകന്‍ പ്രദീപ് പുറവങ്കര, ആലിക്കുട്ടി ഫൈസി, ശമീര്‍ പന്നൂര്‍ എന്നിവര്‍ സംസാരിച്ചു. ഐസിഎഫ് നാഷണല്‍ മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍ സ്വാഗതവും സംഘടനാ സെക്രട്ടറി ഷംസുദ്ധീന്‍ പൂക്കയില്‍ നന്ദിയും പറഞ്ഞു.