മനാമ: തിരുവസന്തം 1500 എന്ന ശീർഷകത്തിൽ ഐസിഎഫ് ബഹ്‌റൈൻ നടത്തുന്ന മീലാദ് കാമ്പയ്‌നിന്റെ ഭാഗമായി സിത്ര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇലൽ ഹബീബ് എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ പോസ്റ്റർ പ്രകാശനം സ്വലാത് മജ്ലിസിൽ വെച്ച് നടന്നു.
പരിപാടിയുടെ സ്വാഗത സംഗം ചെയർമാനായി മൻസൂർ അഹ്‌സനി, കൺവീനർ സിനാൻ, ഫിനാൻസ് കൺവീനർ മുഹമ്മദ് അസ്മർ എന്നിവർക്ക് പുറമെ വൈസ് ചെയർമാനായി മുസ്തഫ, ജലീൽ കരുനാഗപ്പള്ളി, ജോയിന്റ് കൺവീനർമാരായി സാജിദ്, വാരിസ്, സ്റ്റേജ് ഇൻചാർജ് റിഷാൽ, അജ്മൽ, ഫൗസാൻ, ഫുഡ് ഇൻചാർജ് അഷ്‌റഫ്, റിയാദ് അസീബ് രക്ഷാധികാരികളായി ശരീഫ് സുഹ്‌രി നൗഫൽ മയ്യേരി, ഇബ്രാഹിം, കബീർ നിസാർ, അലീനസീർ എന്നിവരെയും തിരഞ്ഞെടുത്തു.
കാമ്പയിനിന്റെ ഭാഗമായി 1 മുതൽ 12 വരെ എല്ലാദിവസവും രാത്രി 9 മണിക്ക് മൗലിദ് സദസ്സും 12 ന്റെ സുബിഹിയോട് അടുത്ത സമയത് പ്രഭാത മൗലിദും അന്നേ ദിവസം 1000 ഓളം സ്നേഹ കിറ്റുകൾ വിതരണം, ഫ്ലാറ്റ് മൗലിദ്, കുട്ടികളുടെ കലാപരിപാടികൾ, ഹദീസ് പഠനം, മദീന ഗ്യാലറി ക്വിസ് മത്സരം എന്നിവയോടപ്പം സെപ്റ്റംബർ 9 നു സിത്രയിൽ വെച്ച് നടക്കുന്ന മദ്ഹു റസൂൽ സമ്മേളനത്തിൽ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യ പ്രഭാഷകനായി എത്തും.