മനാമ: ബഹ്‌റൈനില്‍ എല്ലാ തപാല്‍ ഇലക്ട്രോണിക് സേവനങ്ങളും ഹുക്കുമി ആപ്പില്‍ ലഭ്യമാകും. ഓഗസ്റ്റ് 28 മുതലാണ് പ്രാബല്യത്തില്‍ വരികയെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം അറിയിച്ചു. എല്ലാ സര്‍ക്കാര്‍ സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുകയും രാജ്യത്തിന്റെ ഡിജിറ്റല്‍ പരിവര്‍ത്തനം ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.
പോസ്റ്റ് ബോക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കല്‍, പ്രാദേശിക, അന്തര്‍ദേശീയ മെയിലുകളും പാഴ്സലുകളും ട്രാക്ക് ചെയ്യല്‍, ഷിപ്പിംഗ് ചെലവുകള്‍ കണക്കാക്കല്‍, പോസ്റ്റ് ഓഫീസുകളും മെയില്‍ ബോക്സുകളും കണ്ടെത്തല്‍, തപാല്‍ സേവന അറിയിപ്പുകള്‍ സ്വീകരിക്കല്‍ തുടങ്ങിയ സേവനങ്ങളും ഹുക്കുമിയില്‍ ലഭിക്കും.
രാജ്യത്തെ താമസക്കാര്‍ ഔദ്യോഗിക സര്‍ക്കാര്‍ ആപ് സ്റ്റോറില്‍ നിന്ന് ഹുക്കുമി ആപ് ഡൗണ്‍ലോഡ് ചെയ്യാനും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 80008001 എന്ന നമ്പറിലോ അല്ലെങ്കില്‍ തവാസുല്‍ ആപ്പിലൂടെയോ ബന്ധപ്പെടാം.