മനാമ: അറാദില്‍ കെട്ടിടം തകര്‍ന്ന് രണ്ട് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ 50കാരനായ റസ്റ്റോറന്റ് ഉടമയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ. റെസ്റ്റോറന്റ് ഉടമയെ കുറ്റവിമുക്തനാക്കി നേരത്തെ വിധി വന്നിരുന്നു.
ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് മൂന്നാം ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി മൂന്ന് വര്‍ഷം തടവിന് ശിക്ഷിച്ചത്. സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്ന് റസ്റ്റോറന്റില്‍ നിന്നുള്ള വാതക ചോര്‍ച്ചയാണ് മുഴുവന്‍ കെട്ടിടവും തകര്‍ന്ന സ്‌ഫോടനത്തിന് കാരണമായത്.
സിവില്‍ ഡിഫന്‍സില്‍ നിന്ന് സുരക്ഷാ അനുമതികള്‍ നേടാതെയാണ് ഉടമ റസ്റ്റോറന്റ് നടത്തിയിരുന്നതെന്നും അംഗീകൃതമല്ലാത്ത ഗ്യാസ് ഡിറ്റക്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ വര്ഷം ഫെബ്രുവരി 12നാണ് അപകടമുണ്ടായത്.