മനാമ: ആഗസ്റ്റ് 10നും 16നുമിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) 1,112 പരിശോധനാ കാമ്പയ്‌നുകള്‍ നടത്തി. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച ആറ് തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും 103 നിയമലംഘകരെ നാടുകടത്തുകയും ചെയ്തു.
എല്ലാ ഗവര്‍ണറേറ്റുകളിലെയും വിവിധ കടകളില്‍ 1,100 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി അതോറിറ്റി അറിയിച്ചു. കൂടാതെ 12 സംയുക്ത പരിശോധനാ കാമ്പയ്നുകള്‍ നടത്തിയതായും എല്‍എംആര്‍എ കൂട്ടിച്ചേര്‍ത്തു. ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍പിആര്‍എ) പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, ഗവര്‍ണറേറ്റിലെ അതത് പോലീസ് ഡയറക്ടറേറ്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍ എന്നിവ പരിശോധയുടെ ഭാഗമായി.