മനാമ: കുട്ടികളെ ചൂഷണം ചെയ്ത വൃദ്ധന്‍ അറസ്റ്റില്‍. നിരവധി കുട്ടികളെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്ത 67 കാരനെ അറസ്റ്റ് ചെയ്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി അറിയിച്ചു.
വൃദ്ധന്‍ ഏത് രാജ്യക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒറ്റക്ക് സഞ്ചരിക്കുന്ന കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത് എന്നും കുട്ടികള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.