സൗദി വിമാനത്താവളത്തിൽ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്

miss

റിയാദ്: സൗദി അബഹ എയര്‍പോര്‍ട്ടിൽ ഇറാൻ അനുകൂലികളായ യെമനിലെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണത്തിൽ യാത്രക്കാരായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 26 പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹൂതികളുടെ മിസൈല്‍ ആക്രമണം ഉണ്ടായത്. ഇന്ത്യ, യെമൻ, സൗദി രാജ്യങ്ങളിൽ നിന്നുള്ള മൂന്നു സ്ത്രീകളും രണ്ടു സൗദി കുട്ടികളും പരുക്കേറ്റവരിൽ ഉൾപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ എട്ടു പേരേ ചികിത്സക്കായി തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സംഭവത്തെതുടർന്നു വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി. ഹൂതികള്‍ വിട്ട മിസൈല്‍ ഏത് താരത്തിലുള്ളതാണെന്ന് സുരക്ഷാ വിഭാഗം പരിശോധിച്ചുവരികയാണ്. അതേസമയം, അബഹ ലക്ഷ്യമാക്കി വിട്ടത് ക്രൂസ് മിസൈലാണെന്നും തങ്ങള്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഹൂതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചതായി സഖ്യ സേന വക്താവ് കേണല്‍ ജനറല്‍ തുര്‍ക്കി മാലിക്കി വ്യക്തമാക്കി. ഹൂതികള്‍ക്ക് പുതിയ തരം ആയുധങ്ങള്‍ ഇറാന്‍ നല്‍കുന്നുവെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദപ്രവര്‍ത്തനത്തിന് ഇറാന്‍ നേതൃത്വം വഹിക്കുന്നുവെന്നതിനും ശക്തമായ തെളിവാണ് ഈ അക്രമമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി സൗദിക്കു നേരേ ഹൂതി വിഭാഗം ആക്രമണം നടത്തിവരുന്നു. മേയ് അവസാനം മക്കയെയും ജിദ്ദയെയും ലക്ഷ്യമാക്കി നടത്തിയ ഹൂതി മിസൈൽ ആക്രമണം സൗദി തകർത്തിരുന്നു. സാധാരണക്കാരായ ജനങ്ങളുടെ സുരക്ഷ വളരെ പ്രധാനമാണ്. ഹൂതികളുടെ ഈ കിരാതമായ നടപടിക്കെതിരെ ശക്തമായ പ്രതികരണം ഉടന്‍ ഉണ്ടാവുമെന്ന് സഖ്യ സേന വക്താവ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!