മനാമ: ആലപ്പുഴ ജില്ലക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പി ‘ബീറ്റ് ദി ഹീറ്റ്’ സംഘടിപ്പിച്ചു. സല്‍മാബാദ് ഏരിയ കമ്മറ്റി നേതൃത്വം കൊടുത്ത പരിപാടി ദില്‍മുനിയയിലെ അല്‍ അഹ്ലിയ കണ്‍സ്ട്രക്ഷന്‍ സൈറ്റിലാണ് സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി കഠിനമായ ചൂടിനെ പ്രതിരോധിക്കാനായി ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
തൊഴിലാളികള്‍ അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ മാര്‍ഗങ്ങളും ഭക്ഷണരീതികളും വിവരിച്ചുകൊണ്ട് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ മുഹമ്മദ് അര്‍സ്ലന്‍ ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് പങ്കെടുത്ത എല്ലാ തൊഴിലാളികള്‍ക്കും ഫ്രൂട്‌സ് കിറ്റ്, ശീതള പാനീയം എന്നിവയും വാട്ടര്‍ ബോട്ടിലും വിതരണം ചെയ്തു.
വോയ്സ് ഓഫ് ആലപ്പി സല്‍മാബാദ് ഏരിയ സെക്രട്ടറി വിനേഷ്‌കുമാര്‍ പരിപാടിക്ക് സ്വാഗതം അറിയിച്ചു. ഏരിയ ആക്ടിങ് പ്രസിഡന്റ് സന്ദീപ് ശാരങ്ങധരന്‍ അദ്ധ്യക്ഷത വഹിച്ച പരിപാടി വോയ്‌സ് ഓഫ് ആലപ്പി ട്രെഷറര്‍ ബോണി മുളപ്പാംപള്ളി ഉദ്ഘാടനം ചെയ്തു.
വോയ്സ് ഓഫ് ആലപ്പി എക്‌സിക്യൂട്ടീവ് അംഗം നിതിന്‍ ചെറിയാന്‍, സജീഷ് സുഗതന്‍, ഏരിയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജിഷ്ണു ദേവ്, രാജേന്ദ്രന്‍ പിള്ള, രഘുനാദ്, അവിനാഷ് അരവിന്ദ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാവര്‍ക്കും പ്രോഗ്രാമിന് അവസരം നല്‍കിയ അല്‍ അഹ്ല്യ കമ്പനി സ്റ്റാഫിനും സല്‍മാബാദ് ഏരിയ ട്രഷറര്‍ അവിനാഷ് അരവിന്ദ് നന്ദി അറിയിച്ചു.