ഐസിഎഫ് മദ്ഹുറസൂല്‍ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

New Project - 2025-08-26T183618.632

മനാമ: ‘തിരുവസന്തം 1500’ എന്ന ശീര്‍ഷകത്തില്‍ ഐസിഎഫ് ബഹ്‌റൈന്‍ നടത്തുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഐസിഎഫ് മുഹറഖ് റീജിയന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 30 വരെ നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. കാമ്പയിന്റെ വിജയകരമായ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി കെസി സൈനുദ്ധീന്‍ സഖാഫി (ചെയര്‍മാന്‍), ജഅഫര്‍ പട്ടാമ്പി (ജനറല്‍ കണ്‍വീനര്‍), റസാഖ് ഹാജി കണ്ണപുരം (ഫിനാന്‍സ് കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. റീജിയന്‍ തലത്തിലും യൂണിറ്റുകളിലുമായി മൗലിദ് സദസ്സുകള്‍, മദ്ഹുറസൂല്‍ പ്രഭാഷണം, ഫാമിലി മീലാദ് മീറ്റ്, കുട്ടികളുടെ കലാപരിപാടികള്‍, മീലാദ് ഫെസ്റ്റ്, മധുരപലഹാര വിതരണം എന്നിവ നടത്തും.

വിവിധ പരിപാടിയില്‍ കേരളത്തിനകത്തും പുറത്തുമുള്ള പണ്ഡിതന്മാര്‍, അറബി പ്രമുഖര്‍, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. സെപ്റ്റംബര്‍ 11 ന് മുഹറഖ് സയാനി ഹാളില്‍ നടക്കുന്ന മദ്ഹുറസൂല്‍ സമ്മേളനത്തില്‍ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി മുഖ്യാതിഥിയായിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!