മനാമ: ഈ വര്‍ഷത്തെ മുഹറഖ് മലയാളി സമാജം ഓണാഘോഷം ‘അഹ്ലന്‍ പൊന്നോണം 2025’ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കും. സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ ഒരു മാസം നീണ്ടുനില്‍ക്കുന്ന രീതിയിലാണ്
ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് എന്ന് പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനില്‍ കുമാര്‍, ട്രഷറര്‍ ശിവശങ്കര്‍ എന്നിവര്‍ അറിയിച്ചു.
ഓണ സദ്യ, തിരുവാതിര മത്സരം, ഓണപ്പാട്ട് മത്സരം, പായസ മത്സരം, നാടന്‍ പാട്ടുകള്‍ തുടങ്ങി വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മുഹറഖ് സയ്യാനി ഹാള്‍, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്, മുഹറഖ് മലയാളി സമാജം ഓഫീസ് തുടങ്ങി വ്യത്യസ്ത വേദികളില്‍ ആണ് പരിപാടികള്‍ അരങ്ങേറുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 35397102, 33874100 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.