മനാമ: ബഹ്‌റൈനിലെ യുവ ബാസ്‌കറ്റ്‌ബോള്‍ കളിക്കാരന്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു. അണ്ടര്‍-18 ബാസ്‌കറ്റ്ബാള്‍ ടീമംഗവും അല്‍-അഹ്ലി ക്ലബ് താരവുമായ ഹുസൈന്‍ അല്‍ ഹൈക്കിയാണ് മരണപ്പെട്ടത്.
പുതിയ സീസണിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് യുവതാരത്തിന്റെ മരണം. പരിശീലനത്തിനിടെ ഹൈക്കി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.