മനാമ: ഗുദൈബിയയില്‍ ഒരു വാഹനത്തില്‍ നിന്ന് 19,950 ദിനാര്‍ മോഷ്ടിച്ച കേസില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോഷണം നടന്നതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് സിഐഡി ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികള്‍ ഏത് രാജ്യക്കാരാണ് എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കേസിലെ നാലാമത്തെ പ്രതി ഇതിനോടകം രാജ്യം വിട്ടതായി കണ്ടെത്തി. മോഷ്ടിച്ച പണത്തിന്റെ ഒരു ഭാഗം പ്രതികളില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മയക്കുമരുന്നുകളും കണ്ടെടുത്തെന്ന് മന്ത്രാലയം അറിയിച്ചു.