മനാമ: കുട്ടികളെ ചൂഷണം ചെയ്ത 17 വയസ്സുകാരന്‍ അറസ്റ്റില്‍. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നിരവധി കുട്ടികളെ 17 കാരന്‍ ചൂഷണം ചെയ്യുകയും വീഡിയോ എടുക്കുകയും ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പ്രതി ഏത് രാജ്യക്കാരന്‍ ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് ആവശ്യമായ നിയമ നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്.