മനാമ: കാന്‍സര്‍ രോഗികള്‍ക്ക് വിഗ് ഉണ്ടാക്കാന്‍ ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് മുടി ദാനം ചെയ്ത് ഗോകുല്‍ സോമശേഖരന്‍. ബഹ്റൈനിലെ അല്‍ മൊയ്ദ് എയര്‍ കണ്ടീഷനില്‍ ജോലി ചെയ്യുന്ന ഗോകുല്‍ കന്യാകുമാരി തിരുവട്ടര്‍ സ്വദേശിയാണ്.
ചുരുങ്ങിയത് 21 സെന്റീ മീറ്റര്‍ നീളത്തില്‍ മുടി മുറിച്ചെടുത്ത് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിക്ക് ഇത്തരത്തില്‍ നല്‍കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ജനറല്‍ സെക്രട്ടറി കെടി സലിമിനെ 33750999 എന്ന നമ്പറില്‍ ബന്ധപ്പെടാം. സൗജന്യമായാണ് ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റി കാന്‍സര്‍ രോഗികള്‍ക്ക് വിഗ് നല്‍കി വരുന്നത്.