സെപ്റ്റംബര്‍ 1 മുതല്‍ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് Ok to Board സന്ദേശം ആവശ്യമില്ല

air india

മനാമ: സെപ്റ്റംബര്‍ 1 മുതല്‍ ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന അതിഥി യാത്രക്കാര്‍ക്ക് (Guests travelling to Bahrain) OKTB (Ok to Board) സന്ദേശം ആവശ്യമില്ലെന്ന് അറിയിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ഇ-വിസ, എല്‍എംആര്‍എ എന്നിവയുടെ വെബ്സൈറ്റുകള്‍ വഴി വിസകള്‍ ഓണ്‍ലൈനായി പരിശോധിക്കാവുന്നതാണ്.

വര്‍ക്ക് പെര്‍മിറ്റ്, ഫാമിലി വിസ, എന്നിവ എല്‍എംആര്‍എ വെബ്സൈറ്റ് വഴി പരിശോധിക്കാം. വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നിവ ഇ-വിസ വെബ്സൈറ്റ് വഴി പരിശോധിക്കാം. ഗാര്‍ഹിക വര്‍ക്ക് പെര്‍മിറ്റും എല്‍എംആര്‍എ വെബ്സൈറ്റ് വഴി പരിശോധിക്കാം.

യാത്രികര്‍ അവരുടെ വിസയുടെ പ്രിന്റൗട്ട് കയ്യില്‍ കരുതണം. ചെക്ക്-ഇന്‍ കൗണ്ടറിലും ഇമിഗ്രേഷന്‍ കൗണ്ടറിലും പ്രിന്റൗട്ട് പരിശോധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എയര്‍ ഇന്ത്യ സെയില്‍സ് പ്രതിനിധിയെ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!