മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്) ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള റബീഉല്‍ അവ്വല്‍ സീസണിലെ ആദ്യ ഉംറ സംഘത്തിന് മനാമയില്‍ യാത്രയയപ്പ് നല്‍കി. ഐസിഎഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡന്റ് അബൂബക്കര്‍ ലത്വീഫി, ഫൈസല്‍ ചെറുവണ്ണൂര്‍, അഷ്ഫാഖ് മണിയൂര്‍, ഇസ്മയില്‍ വേങ്ങര എന്നിവര്‍ നേതൃത്വം നല്‍കി.
ഐസിഎഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 16 എന്നീ തീയതികളില്‍ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 39871794, 33892169, 33372338 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.