മനാമ: കോട്ടയം പാലാ സ്വദേശിയും ബഹ്റൈനില്‍ നഴ്‌സുമായ അനു റോസ് ജോഷി (25) ഹൃദയാഘാതം മൂലം നിര്യാതയായി. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്ത് വരികയായിരുന്നു. സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയായ ശേഷം നാട്ടിലേക്കയക്കും. നാട്ടില്‍ വച്ചായിരിക്കും സംസ്‌കാരം നടക്കുക. മാതാപിതാക്കള്‍ക്കുപുറമേ ഒരു സഹോദരിയും സഹോദരനുമുണ്ട്. അവിവാഹിതയാണ്.