കാര്‍ വിന്‍ഡോ ടിന്റിങ് സേവനങ്ങളുടെ പേരില്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

car tinting

മനാമ: കാര്‍ വിന്‍ഡോ ടിന്റിങ് സേവനങ്ങള്‍ നല്‍കാമെന്ന് അവകാശപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന അക്കൗണ്ടുകള്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി-കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇലക്ട്രോണിക് സെക്യൂരിറ്റി. വ്യാജ അക്കൗണ്ടുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

ഇത്തരം തട്ടിപ്പുകളില്‍ വിഴരുതെന്നും ഓണ്‍ലൈന്‍ വഴി ഇടപാട് നടത്തുമ്പോള്‍ സ്ഥാപനത്തിന്റെ ശരിയായ വിവരങ്ങള്‍ മനസിലാക്കണമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ വിലയും വേഗത്തിലുള്ള സേവനവും വാഗ്ദാനം ചെയ്യുന്നുവെന്ന് ഈ പേജുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ ജനങ്ങളെ കബളിപ്പിച്ച് പണം തട്ടുകയാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യമെന്ന് ഡയറക്ടറേറ്റ് പറഞ്ഞു.

ഇത്തരക്കാര്‍ നല്‍കുന്ന അക്കൗണ്ടുകളില്‍ പേയ്മെന്റ് നല്‍കുമ്പോള്‍ കൂടുതല്‍ പണം നഷ്ട്‌പ്പെടാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഓണ്‍ലൈന്‍ വഴി ഇടപാടുകള്‍ നടത്തുമ്പോള്‍ സാധുവായ വാണിജ്യ രജിസ്ട്രേഷന്‍ നിലനില്‍ക്കുന്നുണ്ടോയെന്നും ശരിയായ വിലാസത്തിലാണോ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രാലയം പൊതുജനങ്ങളക്ക് നിര്‍ദേശം നല്‍കി.

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ ആദ്യ പ്രതിരോധം സമൂഹത്തില്‍ നിന്നാണ് ഉണ്ടാകേണ്ടതെന്നും ഇത്തരക്കാരുടെ തട്ടിപ്പില്‍ വീഴരുതെന്നും അധികൃതര്‍ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!