മനാമ: ബുരിയിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിത്താഴ്ന്ന മൂന്ന് വയസ്സുകാരിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ പിതാവ് അത്യാഹിത വിഭാഗത്തെ വിളിച്ചതിനെത്തുടര്‍ന്ന് പ്രത്യേക സുരക്ഷാ സേനയിലെ പോലീസ് പട്രോളിംഗ് സ്ഥലത്തെത്തി കുട്ടിക്ക് പ്രഥമശുശ്രൂഷ നല്‍കി.
തുടര്‍ന്ന് ആംബുലന്‍സില്‍ കുട്ടിയെ കൂടുതല്‍ വൈദ്യസഹായത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് ഉദ്യോഗസ്ഥരുടെ വേഗത്തിലുള്ള ഇടപെടല്‍ കുട്ടിയുടെ ജീവന്‍ രക്ഷിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.