സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ എട്ട് നോമ്പ് പെരുന്നാള്‍

New Project - 2025-08-30T184124.911

മനാമ: ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍ ആഗസ്റ്റ് 31 ന് വൈകുന്നേരം വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ച് സെപ്റ്റംബര്‍ 7 ന് വൈകുന്നേരം വിശുദ്ധ കുര്‍ബാനയോട് കൂടി സമാപിക്കും. എട്ട് നോമ്പില്‍ എല്ലാ ദിവസങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്.

തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് 6.45 ന് സന്ധ്യ നമസ്‌ക്കാരവും തുടര്‍ന്ന് ഗാന ശുശ്രൂഷയും വചന ശുശ്രൂഷയും ഉണ്ടായിരിക്കുന്നതാണ്. എട്ട് നോമ്പ് ശുശ്രൂഷകള്‍ക്കും കണ്‍വന്‍ഷനുകള്‍ക്കും ഇടവക വികാരി വെരി റവ. ഫാ. സ്ലീബാ പോള്‍ കൊറെപ്പിസ്‌ക്കോപ്പ വട്ടാവേലില്‍ ഒപ്പം വര്‍ഗീസ് പനച്ചിയില്‍ അച്ചനും നേതൃത്വം നല്‍കും.

വര്‍ഗീസ് പനച്ചിയില്‍ അച്ചനെ ഇടവക വികാരി വെരി. റവ. ഫാ. സ്ലീബാ പോള്‍ കൊറെപ്പിസ്‌ക്കോപ്പ വട്ടവേലില്‍, സെക്രട്ടറി മനോഷ് കോര, വൈസ് പ്രസിഡന്റ് ബെന്നി പി മാത്യു, ജോയിന്റ് സെക്രട്ടറി എല്‍ദോ വികെ, ജോയിന്റ് ട്രഷറര്‍ സാബു പൗലോസ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ബിജു തേലപ്പിള്ളി ജേക്കബ്, ലിജോ കെ അലക്‌സ്, ഇടവകാംഗങ്ങള്‍ ചേര്‍ന്ന് ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!