മനാമ: ആറാദിലെ ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപ്പിടിത്തത്തില്‍ നിരവധി താമസക്കാര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെ നിലയും ഗുരുതരമല്ല.
സിവില്‍ ഡിഫന്‍സില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണച്ചെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അറിയിച്ചു. ഗ്യാസ് ചോര്‍ന്നതാണ് തീപ്പിടിത്തത്തിന്റെ കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.