മനാമ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍ പാസും ഏറ്റവും ദുഷ്‌കരമായ റൈഡിംഗ് റൂട്ടുകളില്‍ ഒന്നുമായ ഉംലിംഗ് ലാ പാസ് കീഴടക്കി ബഹ്‌റൈനിലെ പ്രവാസി റൈഡര്‍മാര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗതാഗതയോഗ്യമായ റോഡായ ഉംലിംഗ് ലാ.
പതിനൊന്ന് മോട്ടോര്‍ സൈക്കിള്‍ റൈഡര്‍മാരാണ് ലഡാക്കിലെ 19,024 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പര്‍വത ചുരം കീഴടക്കിയത്. എവറസ്റ്റ് ബേസ് ക്യാമ്പുകളേക്കാള്‍ ഉയരത്തിലാണ് ഈ റോഡ്. ടിബറ്റിലെ നോര്‍ത്ത് ബേസ് ക്യാമ്പ് 16,900 അടി ഉയരത്തിലും നേപ്പാളിലെ സൗത്ത് ബേസ് ക്യാമ്പ് 17,598 അടി ഉയരത്തിലുമാണ് സ്ഥിതി ചെയ്യുന്നത്.