മനാമ: കെസിഎ സമ്മര്‍ ക്യാമ്പ് ഗ്രാന്‍ഡ് ഫിനാലെയും ‘കെസിഎ-ബിഎഫ്‌സി ഓണം പൊന്നോണം 2025 ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനവും കെസിഎ അങ്കണത്തില്‍ വച്ച് നടന്നു. ബിഎഫ്‌സി സെയില്‍സ് ഹെഡ് അനുജ് ഗോവില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ദേ പുട്ട് റസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടര്‍ പാര്‍വതി മായ, 107.2 എഫ്എം റേഡിയോ ജോക്കി ശ്രീയ എന്നിവര്‍ വിശിഷ്ടാതികളായി പങ്കെടുത്തു.
കെസിഎ അങ്കണത്തില്‍ വെച്ച് നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിഡന്റ് ജെയിംസ് ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗത പ്രസംഗവും വൈസ് പ്രസിഡന്റ് ലിയോ ജോസഫ് നന്ദിയും പറഞ്ഞു. സമ്മര്‍ ക്യാമ്പ് ഡയറക്ടര്‍ ജൂലിയറ്റ് തോമസ്, ഓണം പൊന്നോണം 2025 കമ്മിറ്റി ചെയര്‍മാന്‍ റോയ് സി ആന്റണി, മാവേലി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
മെമ്പര്‍ഷിപ്പ് സെക്രട്ടറി സേവി മാത്തുണ്ണി, ട്രഷറര്‍ നവീന്‍ എബ്രഹാം, അസിസ്റ്റന്റ് ട്രഷറര്‍ നിക്‌സണ്‍ വര്‍ഗീസ്, അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി സജി ലൂയിസ്, എന്റര്‍ടൈന്‍മെന്റ് സെക്രട്ടറി ജിയോ ജോയ്, ലോഞ്ച് സെക്രട്ടറി ജിന്‍സ് ജോസഫ്, എന്നിവരും കെസിഎ വനിതാ വിഭാഗം പ്രതിനിധികളും, കെസിഎ അംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.
ചടങ്ങില്‍ വച്ച് സമ്മര്‍ ക്യാമ്പില്‍ പങ്കെടുത്ത കോഡിനേറ്റേഴ്‌സിനെയും വോളണ്ടിയേഴ്സിനെയും മെമെന്റോ നല്‍കി ആദരിച്ചു. പരിപാടികളോടനുബന്ധിച്ച് കെസിഎ സമ്മര്‍ ക്യാമ്പ് കുട്ടികളുടെ കലാപരിപാടികളും കെസിഎ അംഗങ്ങളും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കിയ ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമുകളും അരങ്ങേറി. കെസിഎ ഓണാഘോഷ മത്സരങ്ങള്‍ സെപ്റ്റംബര്‍ ആറിന് നടക്കുന്ന ഓണപ്പായസം മത്സരത്തോടെ സമാരംഭിക്കും.
ഓണസദ്യ സെപ്റ്റംബര്‍ 12ന് സംഘടിപ്പിക്കും. ബഹ്‌റൈനിലെ പ്രൊഫഷണല്‍ ടീമുകള്‍ മാറ്റുരക്കുന്ന വടംവലി മത്സരം സെപ്റ്റംബര്‍ 19ന് നടക്കും. ഒരുമാസത്തോളം നീണ്ടുനില്‍ക്കുന്ന കെസിഎ ഓണാഘോഷ മത്സരങ്ങളെ കുറിച്ചുള്ള വിശദവിവരങ്ങള്‍ക്ക് കെസിഎ ഓഫീസുമായൊ, അതത് മത്സര കണ്‍വീനര്‍സുമായൊ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: റോയ് സി ആന്റണി- ഇവന്റ് ചെയര്‍മാന്‍- 3968 1102, ജോബി ജോര്‍ജ്- പ്രോഗ്രാം കോര്‍ഡിനേറ്റര്‍- 39801678.