മനാമ: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഗള്‍ഫ് മേഖലയിലെ പ്രഥമ ദേവാലയമായ ബോംബേ ഭദ്രാസനത്തിലെ ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തിഡ്രലില്‍ ‘എട്ടുനോമ്പ് ആചരണം’ ഇന്ന് മുതല്‍ സെപ്റ്റംബര്‍ 7 വരെയുള്ള ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സെപ്റ്റംബര്‍ 1 മുതല്‍ എല്ലാ ദിവസവും വൈകിട്ട് 6.15 ന് സന്ധ്യാ നമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും സെപ്റ്റംബര്‍ 5 വെള്ളിയാഴ്ച്ച രാവിലെ 6.30 മുതല്‍ രാത്രി നമസ്‌ക്കാരം, പ്രഭാത സമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും നടക്കും. എട്ടുനോമ്പ് സമാപന ദിനമായ സെപ്റ്റംബര്‍ 7 ഞായറാഴ്ച്ച വൈകിട്ട് 6.15 മുതല്‍ സന്ധ്യനമസ്‌ക്കാരം, വിശുദ്ധ കുര്‍ബാന മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ച എന്നിവയും നടക്കും.
ഏവരും പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ശുശ്രൂഷകളില്‍ പങ്കെടുക്കണമെന്ന് കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പിഎന്‍, ട്രസ്റ്റി സജി ജോര്‍ജ്, ആക്ടിംഗ് സെക്രട്ടറി സിബി ഉമ്മന്‍ സക്കറിയ എന്നിവര്‍ അറിയിച്ചു.