മനാമ: പ്രവാസി മലയാളികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷന്‍ ബഹ്‌റൈന്‍ ചാപ്റ്റര്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഹിലാല്‍ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ സെന്‍ട്രര്‍, മനാമ സെന്‍ട്രല്‍ ബ്രാഞ്ച് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
170 പേര്‍ ക്യാമ്പില്‍ പങ്കെടുത്ത് ആരോഗ്യ പരിശോധനകള്‍ നടത്തി. കൊളസ്ട്രോള്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം, ക്രീയാറ്റീന്‍, ലിവര്‍ സ്‌ക്രീനിംഗ്, യൂറിക് ആസിഡ് എന്നീ പരിശോധന, മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകള്‍ തുടങ്ങിയവ സൗജന്യമായി നടന്നു.
അസോസിയേഷന്‍ പ്രസിഡന്റ് അനീഷ് ആലപ്പുഴ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗതം രക്ഷാധികാരി സനോജ് ഭാസ്‌കരനും നന്ദി പ്രകാശനം ജനറല്‍ സെക്രട്ടറി അജ്മല്‍ കായംകുളവും നിര്‍വഹിച്ചു. രക്ഷാധികാരി മുഹമ്മദ് ഇരക്കല്‍, അല്‍ ഹിലാല്‍ മനാമ സെന്‍ട്രല്‍ ബ്രാഞ്ച് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് കിഷോര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് മൊമെന്റോ നല്‍കി ആദരിച്ചു.
മെഡിക്കല്‍ ക്യാമ്പിന്റെ സമഗ്ര നിയന്ത്രണത്തിനും പ്രവര്‍ത്തനങ്ങള്‍ക്ക് അസോസിയേഷന്റെ പ്രസിഡന്റുമാരായ ഷാജി സെബാസ്റ്റ്യന്‍, അനിത നാരായണ്‍, സെക്രട്ടറിമാരായ രാജേഷ് മാവേലിക്കര, ശ്യാമള ഉദയഭാനു, അസിസ്റ്റന്റ് ട്രഷറര്‍ ലൗവ്ലി ഷാജി, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ലിബീഷ് വെള്ളുകൈ, ചാരിറ്റി കോഓര്‍ഡിനേറ്റര്‍ നൗഷാദ് കണ്ണൂര്‍, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ മുസ്തഫ പുതുപ്പണം, ജോബി മോന്‍ വര്‍ഗീസ്, സുനില്‍ സുശീലന്‍, ആശ മുരളീധരന്‍, പ്രകാശന്‍ പാപ്പുകുട്ടന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.