മനാമ: നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയുടെ ലൈസന്‍സില്ലാതെ കോസ്മെറ്റോളജി പ്രാക്ടീസ് ചെയ്ത പ്രവാസി യുവതി പിടിയില്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി ഡെര്‍മറ്റോളജി, കോസ്മെറ്റോളജി സേവനങ്ങള്‍ നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് 29 കാരിയെ അറസ്റ്റ് ചെയ്തത്.
ഡെര്‍മറ്റോളജി, കോസ്മെറ്റോളജി സേവനങ്ങള്‍ വാഗ്ദാനം ചെയയ്തുള്ള പരസ്യങ്ങളും ഫോട്ടോഗ്രാഫുകളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ‘ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള മരുന്നുകളുടെ ഒരു വലിയ ശേഖരവും ഫ്‌ളാറ്റില്‍ കണ്ടെത്തി.’, നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
കേസ് നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.