മനാമ: ബഹ്റൈന്‍ കേരള സമാജം ഓണാഘോഷം ‘ശ്രാവണം 2025’ മഹാരുചിമേളയില്‍ ടീം 10 സ്റ്റാര്‍സ് ബഹ്റൈന്‍ വടംവലി ടീം ഏറ്റവും ആകര്‍ഷമായ സ്റ്റാളിനുള്ള സമ്മാനം കരസ്ഥമാക്കി. സമ്മാനം ബികെഎസ് പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ളയുടെ സാന്നിധ്യത്തില്‍ ദേ പുട്ട് ഓണര്‍ പാര്‍വതിയില്‍ നിന്നും സ്വീകരിച്ചു.
ബഹ്‌റൈനിലെ നിരവധി സംഘടനകള്‍ ഉള്‍പ്പെടെ 21ഓളം സ്റ്റാളുകളാണ് മഹാരുചിയില്‍ പങ്കെടുത്തത്. ടിവി-സിനി ഫെയിം കലാകാരനായ രാജ്കലേഷ് ആണ് മികച്ച സ്റ്റാളിനെ തിരഞ്ഞെടുത്തത്.