മനാമ: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന തലശ്ശേരി മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ബഹ്റൈന്‍ ചാപ്റ്റര്‍ അതിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ കൈമാറി.
നിര്‍ധനരായ രോഗികള്‍ക്ക് ആശ്രയമായ പുന്നോല്‍ തണല്‍ ഫൗണ്ടേഷനിലേക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍, ബൈ പാപ്പ് മെഷീനികള്‍, സി പാപ്പ് മെഷീനുകള്‍, മള്‍ട്ടി ഫങ്ഷണല്‍ ബെഡ്ഡുകള്‍ തുടങ്ങി പതിമൂന്ന് വിവിധ ഉപകരണങ്ങള്‍ കൈമാറി. തണല്‍ ചെയര്‍മാന്‍ പിഎം അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ടിഎംഡബ്ല്യൂഎ ബഹ്റൈന്‍ ചാപ്റ്റര്‍ പ്രസിഡന്റ് വിപി അബ്ദു റസാഖ് ഉദ്ഘാടനം ചെയ്തു.
ടിഎംഡബ്ല്യൂഎ ഭാരവാഹികളായ ടിസിഎ മുസ്തഫ, പിഎംസി മൊയ്ദു ഹാജി, ഹസീബ് അബ്ദു റഹ്‌മാന്‍, ഇര്‍ഷാദ് ബംഗ്ലാവില്‍, സിസിഎഫ് ജനറല്‍ സെക്രട്ടറി നിസാര്‍ പടിപ്പുരക്കല്‍, പുന്നോല്‍ ബൈത്തു സക്കാത്ത് ജനറല്‍ സെക്രട്ടറി കെപി റഹീസ്, തണല്‍ വനിതാ വിങ്ങ് ട്രഷറര്‍ എ തഹ്‌സീന ടീച്ചര്‍, മുനീസ് അറയിലകത്ത് എന്നിവര്‍ സംസാരിച്ചു. വൈസ് ചെയര്‍മാന്‍ പിവി ഹംസ സ്വാഗതവും എം അബൂട്ടി നന്ദിയും പറഞ്ഞു.